തൃത്താല കേരളത്തിലെ 
കേര മണ്ഡലമാവും: മന്ത്രി



കൂറ്റനാട് തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി തിരുമിറ്റക്കോട് പഞ്ചായത്തിലെ വടക്കേക്കര സെന്ററിൽ ഒരു ലക്ഷം തെങ്ങിൻതൈ നടീൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് ഒരു ലക്ഷം തെങ്ങിൻതൈ നടുക. തൊഴിലുറപ്പ്, കൃഷി വകുപ്പ്‌ എന്നിവയുടെ ഏകോപനത്തിലൂടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  പരിപാടിയിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ അധ്യക്ഷയായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം മനോമോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി എസ് ഷെറീന, എം ശ്രീലത, പഞ്ചായത്തംഗങ്ങളായ ടി പ്രേമ, പി എ വാഹിദ്, എൽഎസ്ജിഡി പാലക്കാട് ജോയിന്റ്‌ ഡയറക്ടർ പി സി ബാലഗോപാൽ, നവകേരളം ജില്ലാ കോ–-ഓഡിനേറ്റർ പി സെയ്‌തലവി, കുടുംബശ്രീ ജില്ലാമിഷൻ കോ–-ഓർഡിനേറ്റർ കെ കെ ചന്ദ്രദാസ്, തൃത്താല എഡിസി വി എസ്‌ പ്രതീഷ്, ബിപിഒ പി നന്ദകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ എസ് മഞ്ജുഷ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News