മയക്കുമരുന്നിനെതിരെ ഒരേമനസോടെ തലശേരി

ലഹരിവിരുദ്ധ സദസ്‌ തലശേരിയിൽ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു


 തലശേരി നിരപരാധികളുടെ ജീവനെടുക്കുന്ന മയക്കുമരുന്ന്‌ മാഫിയക്കെതിരായ നാടിന്റെ രോഷവും പ്രതിഷേധവും ജ്വലിപ്പിച്ച്‌ എൽഡിഎഫ്‌ ലഹരിവിരുദ്ധ സദസ്‌. നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്ന മയക്കുമരുന്ന്‌ സംഘത്തിനെതിരായ താക്കീതും ലഹരിക്കെതിരെ നാട്‌ ഒന്നിച്ചുനിൽക്കണമെന്ന ആഹ്വാനവുമായി സദസ്‌ മാറി. മയക്കുമരുന്ന്‌ മാഫിയയുടെ നിഷ്‌ഠൂര കൊലപാതകം രാഷ്‌ട്രീയ ആയുധമാക്കി കള്ളക്കഥമെനയുന്ന  യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ലഹരിവിരുദ്ധ സദസിൽ വിചാരണ ചെയ്യപ്പെട്ടു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ നിഷാദ്‌ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എൽഡിഎഫ്‌ നേതാക്കളായ യു ബാബുഗോപിനാഥ്‌,  വർക്കി വട്ടപ്പാറ, വെള്ളോറ നാരായണൻ, കെ പി പ്രശാന്ത്‌, കെ സുരേശൻ,  ബി പി മുസ്‌തഫ, വർക്കി വട്ടപ്പാറ, സി കെ രമേശൻ  എന്നിവർ സംസാരിച്ചു.   ഇന്ന്‌  4000 കേന്ദ്രത്തിൽ  ലഹരിവിരുദ്ധ സദസ്‌ കണ്ണൂർ ലഹരിമാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്താൻ  ജില്ലയിൽ 4000 കേന്ദ്രങ്ങളിൽ ഞായറാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ  ലഹരിവിരുദ്ധ സദസ്‌ നടത്തും. സാംസ്‌കാരിക –-സാമൂഹി രംഗത്തെ പ്രമുഖർ അണിനിരക്കും. Read on deshabhimani.com

Related News