ലഹരിമാഫിയയെ സഹായിക്കൽ യുഡിഎഫും ബിജെപിയും ഉപേക്ഷിക്കണം: ഇ പി



തലശേരി മയക്കുമരുന്ന്‌ മാഫിയാ സംഘത്തെ സഹായിക്കുന്ന നിലപാട്‌ യുഡിഎഫും ബിജെപിയും ഉപേക്ഷിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. നിഷ്‌ഠുരമായ കൊലപാതകം നടത്തിയവരെ ന്യായീകരിക്കാൻ എങ്ങനെയാണ്‌ ഈ പാർടികൾക്ക്‌ സാധിക്കുന്നത്‌. ഇടതുപക്ഷ അപസ്‌മാരം ബാധിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ വഴിതെറ്റരുത്‌. മയക്കുമരുന്ന്‌ മാഫിയ സംഘത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽകണം ഇ പി പറഞ്ഞു. പുതിയ ബസ്‌സ്‌റ്റാൻഡിൽ ലഹരിവിരുദ്ധ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മയക്കുമരുന്ന്‌ മാഫിയ സംഘം ആസൂത്രിതമായാണ്‌ ചുമട്ടുതൊഴിലാളി ഷമീറിനെയും മത്സ്യത്തൊഴിലാളി ഖാലിദിനെയും കൊലപ്പെടുത്തിയത്‌. അതിനെ ന്യായീകരിക്കാൻ എങ്ങനെയാണ്‌ യുഡിഎഫിന്‌ സാധിക്കുന്നത്‌.  കോൺഗ്രസിലെ പലർക്കും ഈ നിലപാടിനോട്‌ വിയോജിപ്പുണ്ടെന്നറിയാം. മുസ്ലിംലീഗിനും എതിരഭിപ്രായമുണ്ട്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാഫിയ സംഘത്തെ സംരക്ഷിക്കുന്ന നിലപാടിൽനിന്ന്‌ യുഡിഎഫും ബിജെപിയും  പിന്തിരിയണമെന്നും ഇ പി പറഞ്ഞു.     Read on deshabhimani.com

Related News