മാറിയ ഭൂമിയിൽ ജീവിതം മാറിമറിഞ്ഞു

നിയമം വരുന്നതിന് മുമ്പ് കെട്ടിടം നിർമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും നമ്പർ കിട്ടാത്ത പാണത്തൂർ ചെറംകടവിലെ 
കെ സി സലീമിന്റെ കെട്ടിടം.


പാണത്തൂർ ഭൂമി തരം തിരിവ് ഉത്തരവിനെ തുടർന്ന്‌ പ്രതിസന്ധിയിലായ മലയോര കർഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌   കർഷകസംഘം പ്രക്ഷോഭത്തിലേക്ക്‌.  പാണത്തൂരും പരിസരത്തുമുള്ള ഭൂമി കൃഷി ഭൂമിയായി തരം തിരിച്ച്‌ ഹൈക്കോടതി  ഉത്തരവ് ഇറങ്ങിയതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചത്‌.  സ്ഥലത്ത്‌ കർഷകർക്ക് കെട്ടിടം നിർമിക്കാനേ വിൽക്കാനോ കഴിയുന്നില്ല.  ഈ ഉത്തരവ് മറികടക്കാനുള്ള നിയമ നിർമാണം കൊണ്ടു വരണമെന്നാണ്‌ കർഷകസംഘം ആവശ്യപ്പെടുന്നത്‌. പാണത്തൂരിൽ മാത്രം അമ്പതോളം കർഷകരുടെ ഭൂമിയാണ് ഈ രീതിയിൽ കോടതി ഉത്തരവിന് ബാധകമായത്. 38 സർവേ നമ്പറിൽപ്പെടുന്ന 4408 ഏക്കർ ഭൂമിയാണ്  കൃഷി ഭൂമിയായത്‌. ഇതു കാരണം കെട്ടിട പെർമിറ്റിന്‌  നൽകുന്ന പൊസിഷൻ സർട്ടിഫിക്കറ്റിൽ  പ്രത്യേക ആവശ്യത്തിന് നൽകി എന്ന പരാമർശം വരുന്നു. ഇതോടെ ആയിരം സ്‌ക്വയർ ഫീറ്റിൽ കൂടുതലുള്ള ഒരുനിർമാണവും ഇവിടെ നടത്താനാകില്ല. നിരവധി പേർ, നിയമം വരുന്നതിന് മുമ്പ് തന്നെ കെട്ടിട നിർമാണം തുടങ്ങിയത്. എന്നാൽ ഇവർക്കിപേപാൾ നമ്പർ കിട്ടാത്ത സ്ഥിതിയാണ്. ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൃഷി ആവശ്യത്തിനായി അനുവദിച്ച ഭൂമി എന്നതാണ് പ്രശ്‌നം. ആദ്യകാലങ്ങളിൽ വീട് വെക്കുന്നതിനും കെട്ടിടം നിർമിക്കുന്നതിനും തടസ്സം ഉണ്ടായിരുന്നില്ല. 2020ലെ സുപ്രീം കോടി വിധിയാണ് ഇപ്പോൾ തടസമായത്‌. ഈ ഭൂമിയിലെ കെട്ടിടം  പൊളിച്ചു മാറ്റേണ്ടി വരും എന്നാണ് അധികൃതർ പറയുന്നത്.    Read on deshabhimani.com

Related News