ദേശാഭിമാനി ബുക്ക്‌ ഹൗസ്‌ തമ്പാനൂർ കെഎസ്‌ആർടിസി ടെർമിനലിലും

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ ദേശാഭിമാനി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനം ചെയ്ത സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ആന്റണി രാജു തുടങ്ങിയവർ സ്റ്റാൾ സന്ദർശിക്കുന്നു


തിരുവനന്തപുരം   തമ്പാനൂർ കെഎസ്‌ആർടിസി ബസ്‌ ടെർമിനലിൽ ചിന്ത പബ്ലിഷേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ദേശാഭിമാനി ബുക്ക്‌ ഹൗസ്‌ ആരംഭിച്ചു. വായനമൂലയും പുസ്‌തക ചർച്ചാമൂലയും അടങ്ങിയ പുസ്തകശാല സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. മുളകൊണ്ടുള്ളതാണ് പുസ്തകശാല. ചിന്ത പ്രസിദ്ധീകരണത്തിന്‌ പുറമെ മറ്റ്‌ പ്രസാധകരുടെ പുസ്തകങ്ങളും ലഭിക്കും. വിദ്യാർഥികൾക്ക്‌ ആവശ്യമായ പുസ്‌തകങ്ങളും സജ്ജമാണ്. ഉദ്‌ഘാടന ഭാഗമായി 11 വരെ ഇവിടെനിന്ന്‌ വാങ്ങുന്ന ചിന്ത പബ്ലിഷേഴ്‌സിന്റെ പുസ്‌തകങ്ങൾക്ക്‌ 25 ശതമാനം കിഴിവുണ്ട്.  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ അധ്യക്ഷനായി. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ വിൽപ്പന നടത്തി. കെ ശിവകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി പ്രസന്നകുമാർ, സി ജയൻബാബു, ജി ശ്രീകുമാർ  എന്നിവർ സംസാരിച്ചു. പുസ്തകശാലയുടെ ആർക്കിടെക്ട് പി ബി സാജന്‌ കോടിയേരി ബാലകൃഷ്‌ണൻ ഉപഹാരം നൽകി. Read on deshabhimani.com

Related News