യാത്രാക്ലേശം പരിഹരിക്കണം: എസ്എഫ്ഐ നിവേദനം നൽകി



പാലോട് ഇക്ബാൽ കോളേജ് വിദ്യാർഥികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന് എസ്എഫ്ഐ ഇക്ബാൽ കോളേജ് യൂണിറ്റ് നിവേദനം നൽകി. വിതുര, ആര്യനാട്, പാലോട്, കിളിമാനൂർ ഡിപ്പോകളിൽനിന്ന് നേരത്തേ കോളേജ് സമയം ആരംഭിക്കുന്നതിന് മുമ്പും കോളേജ് വിട്ടതിന് ശേഷവും സർവീസുകൾ ഉണ്ടായിരിന്നു. ലോക്‌ഡൗണിനുശേഷം സ്ഥിരമായി ഒരു ബസും ഇപ്പോഴില്ല.   ഇതുമായി ബന്ധപ്പെട്ട് നിരന്തരം ഡിപ്പോ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. തുടർന്നാണ് എസ്എഫ്ഐ മന്ത്രിക്ക് നിവേദനം നൽകിയത്. പ്രശ്നത്തിനുമേൽ ഒരാഴ്ചയ്‌ക്കകം വിഷയം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാമെന്നും ഭാവിയിൽ ആലോചിക്കുന്ന ഗ്രാമവണ്ടി വിദ്യാർഥികൾക്ക് ഉപയോഗപ്രദമാവുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തുമെന്നും മന്ത്രി ഉറപ്പുനൽകി.      എസ്എഫ്ഐ വിതുര ഏരിയ സെക്രട്ടറി അബ്ദുള്ള, പ്രസിഡന്റ്‌ എസ് ആനന്ദ് ഉഴമലയ്ക്കൽ, യൂണിറ്റ് സെക്രട്ടറി ഐമാൻ, സംഗീത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News