സിപിഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സിപിഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്യുന്നു


  ഇരിങ്ങാലക്കുട സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന്‌  ഉജ്വല തുടക്കം. രാവിലെ പത്തിന്‌ ചന്ദ്രൻ കോമ്പാത്ത്‌ നഗറിൽ (എടതിരിഞ്ഞി എച്ച്‌ഡിപി സമാജം ഹാൾ) മുതിർന്ന അംഗം കെ പി ദിവാകരൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്‌തു. കെ സി പ്രേമരാജൻ താൽക്കാലിക അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌,   ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ, മന്ത്രി ആർ ബിന്ദു എന്നിവർ പങ്കെടുക്കുന്നു. സി ഡി സിജിത്ത്‌ രക്തസാക്ഷി പ്രമേയവും ആർ എൽ ശ്രീലാൽ അനുശോചന  പ്രമേയവും അവതരിപ്പിച്ചു. വി എ മനോജ്‌കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി എ രാമാനന്ദൻ സ്വാഗതം പറഞ്ഞു.  ഉല്ലാസ്‌ കളക്കാട്ട്‌, കെ സി പ്രേമരാജൻ, എ വി അജയൻ, ഷീജ പവിത്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. മറ്റു കമ്മിറ്റികളുടെ കൺവീനർമാർ: അഡ്വ. കെ ആർ വിജയ (പ്രമേയം), കെ കെ സുരേഷ്‌ബാബു (മിനുട്സ്), കെ എ ഗോപി (ക്രഡൻഷ്യൽ), ഡോ. കെ പി ജോർജ്‌ (രജിസ്‌ട്രേഷൻ). 14 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ 145 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളനം ശനിയാഴ്‌ച വൈകിട്ട്‌ സമാപിക്കും.   Read on deshabhimani.com

Related News