ആക്രിക്കടക്കാരനെ ആക്രമിച്ച് പണം കവർന്നു



പുതുക്കാട്   കണ്ണമ്പത്തൂരിൽ ആക്രിക്കടക്കാരനെ ബൈക്കിലെത്തിയ ആൾ ഇരുമ്പുകമ്പികൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് പണം കവർന്നു.  മുളയം സ്വദേശി മന്നത്ത് ജയനാന്ദനെ(52)യാണ് ആക്രമിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു  പെൺകുട്ടിയുമായെത്തിയ ആൾ ബൈക്ക് ഗേറ്റിനു പുറത്തുവച്ച് ഓഫീസിലെ മേശയിൽനിന്ന് പണം എടുക്കുകയായിരുന്നു. സ്ഥാപനത്തിന്റെ പറമ്പിൽ നിന്നിരുന്ന ജയാനന്ദൻ ഓഫീസിൽ നിന്നിറങ്ങിയ ഇയാളെ ഗേറ്റിന് സമീപത്തുവച്ച് പിടികൂടി. പിടിവലിക്കിടെ പറമ്പിൽ കിടന്നിരുന്ന ഇരുമ്പുകമ്പിയെടുത്ത് ജയാനന്ദനെ ആക്രമിച്ച്‌  അക്രമി ബൈക്കുമായി രക്ഷപ്പെട്ടു . ചുവന്ന നിറത്തിലുള്ള ബൈക്കിലാണ് പെൺകുട്ടിയും ഇയാളും കടന്നുകളഞ്ഞതെന്ന് പറയുന്നു.  സംഭവമറിഞ്ഞ് നാട്ടുകാരും പുതുക്കാട് പൊലീസും സ്ഥലത്തെത്തിയപ്പോൾ ജയാനന്ദൻ ചോരയൊലിച്ച് നിൽക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയാനന്ദന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപത്തുള്ള സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയിൽ അക്രമിയെന്ന് സംശയിക്കുന്നയാളുടെ ബൈക്കിന്റെ ദൃശ്യങ്ങൾ  ലഭിച്ചു. പുതുക്കാട് പൊലീസ്   അന്വേഷണം ആരംഭിച്ചു.   Read on deshabhimani.com

Related News