രംഗപ്രഭാതിൽ നാടകോത്സവം സമാപിച്ചു

രംഗപ്രഭാതിലെ നാടകോത്സവത്തിന്റെ സമാപന സമ്മേളനം 
എ എ റഹിം എം പി ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് ആലന്തറ രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയിലെ  നാടകോത്സവം അരങ്ങ് 2022 സമാപിച്ചു. കേന്ദ്ര -സംസ്ഥാന സാംസ്കാരിക വകുപ്പുകളുടെ   സഹകരണത്തോടെ ഗുരു കെ കൊച്ചുനാരായണ പിള്ളയുടെ 15–--ാം ചരമ വാർഷിക  ദിനാചരണത്തിന്റെ ഭാഗമായാണ്  നാടകോത്സവം സംഘടിപ്പിച്ചത്.   അനുസ്മരണ സമ്മേളനവും നാടകോത്സവത്തിന്റെ സമാപന സമ്മേളനവും   എ എ റഹിം എം പി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജി ശങ്കരപ്പിള്ള മെമ്മോറിയൽ സെന്റർ  ഓഫ് പെർഫോമിങ് ആർട്സ് ചെയർമാൻ ഡോ. എസ് രാധാകൃഷ്ണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.  കെ എസ് ഗീത അധ്യക്ഷയായി.  പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി രാജേഷ്, ഓരനെല്ലൂർ ബാബു, അഡ്വ. എസ് സുധീർ,  സംഗീത് സുഗതൻ എന്നിവർ സംസാരിച്ചു. കെ ആർ രാജീവ്  സ്വാഗതവും ഹരീഷ്  നന്ദിയും പറഞ്ഞു. തുടർന്ന് എം എൻ വിനയകുമാർ, അഭിമന്യു വിനയകുമാർ എന്നിവർ രചിച്ച് അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത ഷൊർണൂർ ജനഭേരി നാടക കേന്ദ്രത്തിന്റെ താരം എന്ന നാടകം അരങ്ങിലെത്തി. Read on deshabhimani.com

Related News