മഴ 13 വീടുകൂടി തകർന്നു



തൃശൂർ ജില്ലയിൽ മഴയിൽ  13 വീടുകള്‍കൂടി തകർന്നു. ചാവക്കാട് താലൂക്കിൽ ആറ്, തൃശൂര്‍ മൂന്ന്, കൊടുങ്ങല്ലൂര്‍ രണ്ട്, മുകുന്ദപുരത്തും ചാലക്കുടിയിലും ഓരോ വീടുകള്‍ വീതവുമാണ്‌  തകര്‍ന്നത്‌. ബുധനാഴ്‌ച മഴയ്‌ക്ക്‌  അൽപ്പം ശമനമുണ്ടായി.  ചാലക്കുടിപ്പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പ്‌ കുറഞ്ഞു. എങ്കിലും  മുൻകരുതൽ കണക്കിലെടുത്ത്‌  പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കൂടുതൽ ക്യാമ്പുകൾ തുറന്നു. പാടങ്ങളോട്‌ ചേർന്ന മേഖലകളിൽ വെള്ളക്കെട്ടും രൂക്ഷമാണ്‌.     കണ്ണമ്പത്തൂർ ഉഴിഞ്ഞാൽപ്പാടത്ത് മീൻ പിടിക്കാൻ പോകവേ കാണാതായ തൊറവ്  പുത്തൻ പുരയ്ക്കൽ വർഗീസിന്റെ മകൻ ബാബു (53)വിന്റെ മൃതദേഹം കണ്ടെത്തി. ചേറ്റുവയിൽ  കടലിൽ കാണാതായവരുടെ  മൃതദേഹങ്ങൾ  ഹെലികോപ്റ്റർ ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലിൽ കണ്ടെങ്കിലും കോസ്റ്റ്‌ ഫോർഡ്‌ ബോട്ട്‌ അടുത്തെത്തിയപ്പോഴേക്കും മൃതദേഹങ്ങൾ തിരയിൽപ്പെട്ട്‌ നീങ്ങി.   37 ക്യാമ്പുകളിൽ 1451 പേർ  ജില്ലയിലെ നാലു താലൂക്കുകളിലെ 37 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു.  1451പേരെ മാറ്റിപ്പാർപ്പിച്ചു. അതിൽ 444 കുടുംബങ്ങൾ ഉൾപ്പെടുന്നു. ചാലക്കുടി താലൂക്ക് 20, കൊടുങ്ങല്ലൂർ 9, ചാവക്കാട് 2, മുകുന്ദപുരം 6 എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നത്. ഹാം റേഡിയോ 
ഓപ്പറേറ്റർമാർ രംഗത്ത്‌  ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ  ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു. ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹാം റേഡിയോ ഒപ്പറേറ്റർമാരുടെ സേവനം നിലവിൽ ലഭ്യമാണ്.  17 പേരെയാണ്  സജ്ജരാക്കിയിരിക്കുന്നത്.  മഴയിൽ വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാനാണ്  ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയോഗിച്ചത്.   ഖനനം  നിർത്തണം ജില്ലയിൽ തീവ്ര മഴയ്ക്കുള്ള റെഡ്‌–- ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന് മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പ് അറിയിച്ചു. നിരോധിത കാലയളവിൽ നടത്തുന്ന   ഖനന പ്രവർത്തനവും അനധികൃതമായി കണക്കാക്കി 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം തുടർ നടപടി സ്വീകരിക്കുന്നതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. Read on deshabhimani.com

Related News