തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര നടപടിയിൽ പ്രതിഷേധം

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ പ്രതിഷേധം പേരാമംഗലത്ത് ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ  പ്രതിഷേധം ഇരമ്പി.  ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപതിലധികം പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ്‌ പ്രതിഷേധം. ഈ നടപടി വഴി  തൊഴിൽദിനങ്ങളിൽ പകുതിയും നഷ്ടമാകും.   തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും വെട്ടിക്കുറയ്ക്കുകയാണ്.  പണിയായുധങ്ങളുടെ വാടകയും നിർത്തലാക്കി. ഇതിനെതിരെ   വാർഡ്‌ തലങ്ങളിലാണ്‌  പ്രതിഷേധം സംഘടിപ്പിച്ചത്‌. കൈപ്പറമ്പ് മേഖലയിൽ പേരാമംഗലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിപ്പിച്ച  പ്രതിഷേധം  എൻആർഇജി  വർക്കേഴ്‌സ്‌ യൂണിയൻ  ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ്‌ ദിനകരൻ താന്ന്യം പഞ്ചായത്ത് പതിനേഴാം വാർഡിലും സാവിത്രി സദാനന്ദൻ പാണഞ്ചേരി ചുവന്നമണ്ണിലും ഉദ്‌ഘാടനം ചെയ്‌തു.  മതിലകത്ത് നടന്ന സമരം ഏരിയ സെക്രട്ടറി ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഇ കെ ബിജു അധ്യക്ഷനായി. എറിയാട്  ഏരിയ പ്രസിഡന്റ് ഫൗസിയ ഷാജഹാൻ ഉദ്ഘാടനം ചെയ്തു . കെ കെ മുഹമ്മദ് ഹനീഫ അധ്യക്ഷനായി.പെരിഞ്ഞനത്ത് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഹേമലത അധ്യക്ഷയായി. എസ് എൻ പുരത്ത് ഉഷ കൃഷ്ണൻ ഉദ്ഘാടന ചെയ്തു. വിലാസിനി അധ്യക്ഷയായി.  കൊടകര ഏരിയയിലെ എല്ലാ വാർഡുകളിലും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ചെമ്പുച്ചിറയിലും നൂലുവള്ളിയിലും ഏരിയ സെക്രട്ടറി ടി എ ഉണ്ണികൃഷ്ണനും കൊടകര മനക്കുളങ്ങരയിൽ ഏരിയ പ്രസിഡന്റ് അമ്പിളി സോമനും സമരം ഉദ്ഘാടനം ചെയ്തു. തോളൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ‍്ഘാടനം ചെയ്തു.  Read on deshabhimani.com

Related News