വാക്സിൻ വിതരണത്തിൽ അവഗണന; പഞ്ചായത്ത് 
അംഗങ്ങൾ ഡിഎംഒ ഓഫീസ് ഉപരോധിച്ചു

പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ്‌ ടി സനൽകുമാറിന്റെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസ് ഉപരോധിക്കുന്നു


കാട്ടാക്കട  വാക്സിൻ വിതരണത്തിൽ അവഗണനയെന്ന്‌ ആരോപിച്ച് പൂവച്ചൽ പഞ്ചായത്ത് അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ  ഉപരോധിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ്‌ പ്രസിഡന്റ്‌ ടി സനൽകുമാറിന്റെ നേതൃത്വത്തിൽ  ഡിഎംഒ ഓഫീസ് ഉപരോധിച്ചത്.  ജില്ലയിലെ ജനസാന്ദ്രത കൂടിയ പഞ്ചായത്താണ് പൂവച്ചൽ. രണ്ട് വില്ലേജുള്ള പഞ്ചായത്തിൽ ജനസംഖ്യാനുപാതികമായി വാക്സിൻ നൽകാൻ ഡിഎംഒ തയ്യാറായിരുന്നില്ല. മറ്റ് പഞ്ചായത്തുകളിൽ 80 ശതമാനത്തിലധികം വാക്സിനേഷൻ നടന്നിട്ടും പൂവച്ചൽ പഞ്ചായത്തിന് ആനുപാതികമായ വാക്സിൻ നൽകിയിരുന്നില്ല. പരാതി നൽകിയിട്ടും പരിഹാരമാകാത്തതിനാലാണ്‌ ഡിഎംഒയെ ഉപരോധിച്ചത്. കൂടുതൽ വാക്‌സിൻ ഉറപ്പാക്കാമെന്ന ഡിഎംഒ കെ എസ്‌ ഷിനുവിന്റെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ഒ ശ്രീകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ തസ്ലിം, സൗമ്യ ജോസ്, ഒ ഷീബ, വാർഡ് അംഗങ്ങളായ അനൂപ് കുമാർ, കട്ടയ്ക്കോട് തങ്കച്ചൻ, ജിജിത്ത് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News