35 പുതിയ രോഗികള്‍; ചികിത്സയിൽ 571 പേര്‍



കോട്ടയം  ജില്ലയിൽ പുതിയതായി 35 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകരും സമ്പർക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നുപേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന അഞ്ചുപേരും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കം മുഖേന രോഗം ബാധിച്ചവരിൽ ഒരാൾ കാസർകോട് സ്വദേശിയാണ്.  ഒരേ റിസോർട്ടിലെ ജീവനക്കാരായ നാലുപേർ ഉൾപ്പെടെ കുമരകത്തുനിന്നുള്ള ഏഴുപേർ രോഗബാധിതരായി. ഏറ്റുമാനൂരിൽ രണ്ട്‌ കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയിൽ മൂന്നുപേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. 58 പേർ രോഗമുക്തരായി. ഇതുവരെ ആകെ 1347 പേർക്ക് രോഗം ബാധിച്ചു. 774 പേർ രോഗമുക്തി നേടി. നിലവിൽ  ജില്ലക്കാരായ 571 പേരാണ് ചികിത്സയിലുള്ളത്.  തിങ്കളാഴ്‌ച 1449 പരിശോധനാ ഫലങ്ങളാണ് വന്നത്.  526 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളിൽനിന്ന് വന്ന ഒമ്പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 75 പേരും ഉൾപ്പെടെ 318 പേർ പുതിയതായി നിരീക്ഷണത്തിൽ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്.  Read on deshabhimani.com

Related News