ചാവക്കാട് – ചേറ്റുവ ഹൈവേയുടെ 
ശോച്യാവസ്ഥ പരിഹരിക്കും



ചാവക്കാട് ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാടുമുതൽ ചേറ്റുവവരെയുള്ള നാഷണൽ ഹൈവേ റോഡിന്റെ ശോച്യാവസ്ഥ  ഒരാഴ്ചക്കകം പരിഹരിക്കാൻ  പൊതുമാരാമത്ത് പ്രവൃത്തി  സംബന്ധിച്ച്  എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.  ഉദ്യോഗസ്ഥർക്കും   കരാറുകാരായ ശിവാല കൺസൾട്ടിങ്  ഏജൻസിക്കും ഇതു സംബന്ധിച്ച്‌ നിർദേശം എംഎൽഎ നേരത്തേ നൽകിയിരുന്നു. എന്നാൽ, തുടർനടപടിയില്ലാത്ത സാഹചര്യത്തിലാണ്‌  ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി   നിർദേശം നൽകിയത്‌.   ഉടൻ നടപടി സ്വീകരിക്കുമെന്ന്  ഏജൻസി യോഗത്തിൽ   ഉറപ്പുനൽകി.   വിഷയത്തിൽ ബന്ധപ്പെട്ട എൻജിനിയറോട്  എംഎൽഎ  വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.  മണ്ഡലത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി  പൂർത്തീകരിക്കാൻ മെയിന്റനൻസ്‌  വിഭാഗത്തിന് നിർദേശം നൽകി. പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയ റോഡുകൾ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്‌ക്ക്  ബിഎംബിസി ചെയ്യുന്നതിനും ധാരണയായി.  നിർമാണം നടക്കുന്ന വിദ്യാലയങ്ങളുടെ പണി  ഈ മാസം പൂർത്തീകരിക്കാനാകുമെന്ന് ബിൽഡിങ് വിഭാഗം അസിസ്റ്റന്റ്‌ എൻജിനിയർ യോഗത്തെ അറിയിച്ചു. Read on deshabhimani.com

Related News