നേതാക്കളുടെ ഓർമകൾ ജ്വലിച്ച്‌ ഓഡിറ്റോറിയം

എ കെജി ഭവനിൽ പി എ മുഹമ്മദ്‌, പി കുഞ്ഞിക്കണ്ണൻ, പി വി വർഗീസ്‌ വൈദ്യർ സ്മാരക ഓഡിറ്റോറിയം 
എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനംചെയ്യുന്നു


  കൽപ്പറ്റ ജില്ലയിൽ കമ്യൂണിസ്‌റ്റ്‌ പാർടിയെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച നേതാക്കളുടെ സ്‌മരണകളിരമ്പി ഓഡിറ്റോറിയം. അന്തരിച്ച  സിപിഐ എം നേതാക്കളായ പി എ മുഹമ്മദ്‌, പി കുഞ്ഞിക്കണ്ണൻ, പി വി വർഗീസ്‌ വൈദ്യർ എന്നിവരുടെ സ്‌മരണാർഥം പാർടി ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനോട്‌ ചേർന്ന്‌ നിർമിച്ച  ഓഡിറ്റോറിയം നാടിന്‌ സമർപ്പിച്ചു.  ജീവിതം മുഴുവൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ഉഴിഞ്ഞുവച്ച  നേതാക്കളുടെ ഓർമകൾ ജ്വലിക്കുന്ന സ്‌മാരകം  മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്‌തു.   പി എ മുഹമ്മദ്‌, പി കുഞ്ഞിക്കണ്ണൻ, പി വി വർഗീസ്‌ വൈദ്യർ എന്നിവർ നാടിനും പാർടിക്കും ചെയ്‌ത കാര്യങ്ങൾ ഒരിക്കലും വിസ്‌മൃതിയിലാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സിപിഐ എമ്മിനെ ജില്ലയിലെ ഒന്നാമത്തെ പാർടിയാക്കി മാറ്റിയത്‌ ഇവരുടെ പരിശ്രമഫലമായാണ്‌. ജില്ലയിലെ ഭൂരിഭാഗത്തിന്റെയും പാർടിയാക്കനുള്ള പോരാട്ടം  തുടരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ഗഗാറിൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, വി വി ബേബി, പി കെ സുരേഷ്‌, കെ റഫീഖ്‌ എന്നിവർ പങ്കെടുത്തു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പാർടി അംഗങ്ങൾക്ക്‌ എസ്‌ രാമചന്ദ്രൻപിള്ള ക്ലാസ്സെടുത്തു.  Read on deshabhimani.com

Related News