മാലിന്യമുക്ത നവകേരളത്തിനായി 
വിപുലമായ ജനകീയ പ്രവർത്തനങ്ങൾ

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല സംഘാടകസമിതി രൂപീകരണയോഗത്തിൽ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ സംസാരിക്കുന്നു


കോട്ടയം ബഹുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ  മാലിന്യമുക്തമാക്കുന്നതിനുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ തുടങ്ങി.    ഇതിനായി വിപുലമായ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.  മന്ത്രി വി എൻ  വാസവൻ പദ്ധതി  വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി.  വി എൻ വാസവൻ രക്ഷാധികാരിയും കെ വി ബിന്ദു  സമിതി അധ്യക്ഷയും കലക്ടർ സഹ അധ്യക്ഷയുമായിരിക്കും. ഉദ്യോഗസ്ഥർ, എം പിമാർ, എംഎൽഎമാർ, നഗരസഭ അധ്യക്ഷമാർ, ഡിപിസി  അംഗങ്ങൾ, ഗ്രാമ, ബ്ലോക്ക്, നഗരസഭ അസോസിയേഷൻ/ചേംബർ പ്രതിനിധി, ജില്ലാതല ഏകോപനസമിതി അംഗങ്ങൾ, തുടങ്ങിയവർ അംഗങ്ങളാണ്.       രണ്ടരമാസത്തിലേറെയായി ക്യാമ്പയിൻ ജില്ലയിൽ സജീവമാണ്. ജില്ലാതല ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും അംഗങ്ങൾക്കും ശിൽപ്പശാല സംഘടിപ്പിച്ചു. സിവിൽ സ്‌റ്റേഷൻ അടക്കമുള്ള ജില്ലയിലെ സർക്കാർ ഓഫീസുകൾ വൃത്തിയാക്കി. പൊതുസ്ഥലത്തെ മാലിന്യം നീക്കി.  മാലിന്യം കൂടുതലായി തള്ളുന്ന പോയിന്റുകൾ അടയാളപ്പെടുത്തി. പൊതുജലാശയങ്ങൾ വൃത്തിയാക്കൽ സംഘടിപ്പിച്ചു. വലിയതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന വിഭാഗത്തിൽ വരുന്ന വ്യാപാരി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ശുചിത്വസെമിനാറുകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ശുചിത്വ ബാലോത്സവവും നടത്തി. ജൂൺ അഞ്ചിന് നടത്തുന്ന ഹരിതസഭയുടെ  ഭാഗമായി ഓൺലൈൻ യോഗങ്ങളും   സംഘടിപ്പിച്ചു.  സംഘാടകസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി വി സുനിൽ,  പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയഷൻ ജില്ലാ സെക്രട്ടറി അജയൻ കെ മേനോൻ എന്നിവർ സംസാരിച്ചു.scribus_temp_nFyBxscribus_temp_nFyBx Read on deshabhimani.com

Related News