ഇ എം എസിന്റെ ലോകം– ദേശീയ സെമിനാർ സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം നാളെ



മലപ്പുറം ഇരുപത്തഞ്ചാമത്‌ ‘ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാറി’ന്റെ സംഘാടക സമിതി ഓഫീസ്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്യും. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ സംഘാടക സമിതി ഓഫീസ്‌ പ്രവർത്തിക്കുക. വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനം നിർവഹിക്കും.  13, 14 തീയതികളിൽ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാൾ, വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ ഇത്തവണത്തെ സെമിനാർ. 13ന്‌ രാവിലെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും. പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ അധ്യക്ഷനാകും. കവി സച്ചിദാനന്ദൻ ഇ എം എസ്‌ അനുസ്‌മരണ പ്രഭാഷണം നടത്തും.  14ന്‌ വൈകിട്ട്‌ നാലിന്‌ സെമിനാറിന്റെ സമാപനത്തിൽ മതനിരപേക്ഷ സായാഹ്നം സംഘടിപ്പിക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനംചെയ്യും.   Read on deshabhimani.com

Related News