കര്‍ഷക സംഘം ഫലവൃക്ഷത്തൈകൾ നടും



  തൃശൂർ  പരിസ്ഥിതിദിനാചരണത്തിൽ  കർഷക സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച തേക്കിൻകാട്‌ മൈതാനം പടിഞ്ഞാറേനടയിൽ  ഫലവൃക്ഷത്തൈകൾ നടും. രാവിലെ എട്ടിന്‌ കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ, ജില്ലാ സെക്രട്ടറി എ എസ് കുട്ടി, കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ എന്നിവരാണ്‌ ഫലവൃക്ഷത്തൈകൾ നടുക. ജില്ലയിലെ കർഷക സംഘത്തിന്റെ 2362 യൂണിറ്റുകളിൽ ഓരോ വൃക്ഷത്തൈകളും 17 ഏരിയകളിൽ 50 വീതം പ്ലാവിൻ തൈകളും നടും. Read on deshabhimani.com

Related News