സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു



വെഞ്ഞാറമൂട്  സിപിഐ എം ലോക്കൽ കമ്മിറ്റിയംഗത്തെ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി അംഗവും മാണിക്കോട് ശിവക്ഷേത്രം സെക്രട്ടറിയുമായ വയ്യേറ്റ് തിരുവടിയില്‍  വാമദേവന്‍ പിള്ളയ്ക്കാണ് (62) വെട്ടേറ്റത്. വെള്ളി രാത്രിയിൽ വാമദേവൻപിള്ളയുടെ വീട്ടിൽനിന്ന് പാത്രംകഴുകിയൊഴിച്ച വെള്ളം വഴിയാത്രക്കാരായ രണ്ടുപേരുടെമേൽ വീണു. തുടർന്നുണ്ടായ തർക്കം പരിഹരിച്ചശേഷം പിരിഞ്ഞുപോയവർ അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും ബഹളംവച്ചു. അവരോട് സംസാരിച്ചുനിൽക്കവെ ഒരാൾ കെെയിൽ കരുതിയ വെട്ടുകത്തികൊണ്ട് വാമദേവൻപിള്ളയുടെ കഴുത്തിനുനേർക്ക് വെട്ടി. കെെകൾകൊണ്ട് തടഞ്ഞാണ് രക്ഷപ്പെട്ടത്.    Read on deshabhimani.com

Related News