വർണാഭമായി കല്ലഴി പൂരം

ചൊവ്വന്നൂർ കല്ലഴി ശ്രീ മഹാവിഷ്ണു ഭഗവതിക്ഷേത്രത്തിലെ പൂരം കൂട്ടിയെഴുന്നള്ളിപ്പ്


ചൊവ്വന്നൂർ  കല്ലഴി  മഹാവിഷ്ണു ഭഗവതിക്ഷേത്രത്തിലെ പൂരം വർണാഭമായി. രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ക്ഷേത്രച്ചടങ്ങുകൾ നടന്നു.  പൂജകൾക്കുശേഷം കല്ലഴി ഭഗവതിയെ  സഭാ മഠം തൃക്കണ്ടത്ത്  ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചതോടെ പകൽപ്പൂരത്തിന് തുടക്കമായി. പകൽ ഒന്നോടെ   11 ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂരങ്ങൾ എഴുന്നള്ളിച്ചു.  വൈകിട്ട്  അഞ്ചരയ്‌ക്ക് പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിച്ചു. 23 ആനകൾ കൂട്ടി എഴുന്നള്ളിപ്പിൽ അണിനിരന്നു. പാണ്ടിമേളത്തിന്  വെള്ളിത്തിരുത്തി ഉണ്ണിനായർ നേതൃത്വം നൽകി. വൈകിട്ട് ആറോടെ  വേലകൾ, തിറ, പൂതൻ, കരിങ്കാളികൾ, തെയ്യം, കാളകൾ എന്നിവയെത്തി. സന്ധ്യക്ക് ദീപാരാധനയ്ക്കുശേഷം നടയ്‌ക്കൽ പറയുമുണ്ടായി.  Read on deshabhimani.com

Related News