നാട്‌ കടക്കുന്ന അയൂബിന്റെ കൃഷിപാഠം

അയൂബ്‌ തോട്ടോളിയുടെ പപ്പായത്തോട്ടം


  പനമരം  റെഡ്‌ ലേഡി പപ്പായ മുതൽ വിയറ്റ്‌നാംകാരൻ കുരുമുളക്‌ വരെയുണ്ട്‌ അയൂബിന്റെ കൃഷിയിടത്തിൽ. മണ്ണിനെ പൊന്നുപോലെ സ്‌നേഹിച്ചാണ്‌ വെള്ളമുണ്ട ചെറുകര സ്വദേശി അയൂബ് തോട്ടോളി വ്യത്യസ്ത കൃഷികൾ പരീക്ഷിക്കുന്നത്‌.    പഴം- പച്ചക്കറി മുതൽ 24  ഇനം മുളകൾവരെ അയൂബിന്റെ തോട്ടത്തിലുണ്ട്‌.   വിദേശ പച്ചക്കറി ഇനങ്ങളായ പാർസലി, ബ്രോക്കോളി, ക്വാളിഫ്ലവർ, ബാക്കോയി, ലറ്റ്യൂസ് എന്നിവ കൂടാതെ ഉള്ളിയടക്കമുള്ള 35 ഇനം പച്ചക്കറി ഇനങ്ങൾ കൃഷിചെയ്തു. ആവശ്യക്കാർ അയൂബിനെ തേടി വീട്ടിലേക്കെത്തി. പച്ചക്കറികൾക്കുപുറമെ പഴവർഗങ്ങൾ, കുരുമുളക്, മുള, മത്സ്യകൃഷി, മുട്ടക്കോഴി, താറാവ് എന്നീ കൃഷികളുമുണ്ട്‌.  റെഡ് ലേഡിയാണ് 
താരം പപ്പായ, പേരക്ക, പാഷൻഫ്രൂട്ട്, അതി സാന്ദ്രത മാവ് എന്നീ കൃഷികളുമുണ്ട്‌. ഏറ്റവും കൂടുതൽ ആദായം കിട്ടുന്നത്‌  പപ്പായയിൽനിന്നാണ്‌. റെഡ് ലേഡി പപ്പായയാണ് ഇതിൽ താരം. എടവക പഞ്ചായത്തിലെ താന്നിയാട് പ്രദേശത്ത് 9 ഏക്കർ സ്ഥലത്തുള്ള സഫ ഓർഗാനിക് ഫാമിലെ ഒരേക്കർ സ്ഥലത്താണ് റെഡ് ലേഡി പപ്പായ കൃഷി.   വിളവെടുപ്പായാൽ ആഴ്‌ചയിൽ ഏകദേശം 3 ക്വിന്റൽ പപ്പായ ലഭിക്കുമെന്നാണ് അയൂബ് പറയുന്നത്. കൂർഗ് ഹണി ഡ്യൂ, അർക്ക പ്രഭാത്, ഫിലിപ്പിൻസ് ഇനമായ സിന്ത, യെല്ലോ ലേഡി എന്നീ പപ്പായകളും കൃഷിചെയ്ത് വരുന്നുണ്ട്. പപ്പായയുടെ കറയും പൊള്ളാച്ചിയിലെ ഒരു കമ്പനിയിലേക്ക് കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. പേരക്കയും വിളവെടുപ്പിൽ മുൻപന്തിയിലാണ്. അര ഏക്കർ സ്ഥലത്ത് 24 ഇനം മുള കൃഷി ചെയ്തുവരുന്നുണ്ട്.  കുരുമുളകിൽ 
വിയറ്റ്‌നാം മോഡൽ     ജീവനുള്ള താങ്ങുകാലുകൾക്കുപകരം നിർജീവ കാലുകൾ ഉപയോഗിച്ച് കുരുമുളക് കൃഷിചെയ്യുന്ന രീതിയാണ് വിയറ്റ്നാം മോഡൽ കൃഷിരീതി.  കോൺക്രീറ്റ് തൂണുകൾ, 15 വർഷത്തോളം നിലനിൽക്കുവാൻ പാകത്തിന് മരത്തടികൾ രാസവസ്തുക്കളിൽ ട്രീറ്റ്‌ ചെയ്ത് എടുക്കുന്ന രീതി, പിവിസി പൈപ്പുകൾ എന്നിവയാണ് വിയറ്റ്നാം മാതൃകയിൽ ഉപയോഗിക്കുന്ന രീതികൾ. 15 അടി നീളവും 4 ഇഞ്ച് കനവുമുള്ള കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ച് കൊണ്ടുള്ള രീതിയാണ് സ്വീകരിച്ചത്.   കാർഷികമേഖലയിലെ ഗവേഷണത്തിന് അയൂബ്‌ മുൻ കേരള ഗവർണർ പി സദാശിവന്റെ പ്രത്യേക പ്രശംസ നേടിയിട്ടുണ്ട്. ജില്ലാ തലത്തിൽ ആത്മയുടെ സമ്മിശ്ര കർഷക അവാർഡ്, ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യകർഷക അവാർഡ്, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ മികച്ച കുടുംബ കർഷക അവാർഡ്, എൻഎംഡിസിയുടെ സംസ്ഥാന കർഷക അവാർഡ് എന്നിവയും ലഭിച്ചു. Read on deshabhimani.com

Related News