കോഴിക്കോട്‌-കൊച്ചി ഇത്‌ മാറ്റത്തിന്റെ റൂട്ട്‌

തീരദേശ പാതയുടെ കൂട്ടായി ഭാഗത്തെ പ്രവൃത്തി


തിരൂർ അറബിക്കടലിന്റെ സൗന്ദര്യം നുകർന്ന്‌ കോഴിക്കോടുമുതൽ കൊച്ചിവരെ യാത്ര–-ഗതാഗതക്കുരുക്ക്‌ തെല്ലുമില്ലാതെ. കേരളത്തിന്റെ കടലോര വിനോദസഞ്ചാരത്തിനുകൂടി കരുത്ത്‌ പകർന്ന്‌ തീരദേശ ഇടനാഴി ഒരുങ്ങുന്നു‌. 2000 കോടി രൂപ ചെലവിൽ കിഫ്ബിയിലുൾപ്പെടുത്തിയാണ്‌ പ്രവൃത്തി.  കുറയും 
60 കിലോമീറ്റർ കോഴിക്കോട്‌–- - എടപ്പാൾ–- തൃശൂർ–- അങ്കമാലി ദേശീയപാതയോ ചമ്രവട്ടം റോഡോ ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പം  കോഴിക്കോടു‌നിന്ന്‌ എറണാകുളത്ത്‌ എത്താം. 60 കിലോമീറ്റർ ലാഭിക്കാം. ബേപ്പൂർ, കടലുണ്ടി, വള്ളിക്കുന്ന്‌, പരപ്പനങ്ങാടി, തിരൂർ, പടിഞ്ഞാറെക്കര അഴിമുഖം, താനൂർ തൂവൽതീരം, പൊന്നാനി, ചാവക്കാട്‌, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെയാണ്‌ പാത.  വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ വേളയിൽ‌ വല്ലാർപാടം പദ്ധതിയുടെ ചരക്കുനീക്കം സുഗമമാക്കാനാണ് വല്ലാർപാടം-–-വെങ്ങളം തീരദേശ പാതക്ക് അനുമതി നൽകിയത്. പിന്നീട്‌ യുഡിഎഫ്‌ സർക്കാർ പറവണ്ണമുതൽ ആശാൻപടിവരെ നാല്‌ കിലോമീറ്റർ റോഡ് നിർമിച്ചെങ്കിലും തുടർ പ്രവൃത്തി നിലച്ചു. ഈ  സർക്കാരാണ്‌ പദ്ധതിക്ക്‌ ജീവൻവയ്‌പ്പിച്ചത്‌. റോഡ്‌ 
ഇങ്ങനെ രണ്ടാംഘട്ട  നിർമാണം തവനൂർ, തിരൂർ മണ്ഡലങ്ങളിലായി പുറത്തൂർ പടിഞ്ഞാറെക്കരമുതൽ ഉണ്യാൽവരെയും താനൂർ മണ്ഡലത്തിലെ  കെട്ടുങ്ങൽമുതൽ മൊയ്തീൻപള്ളിവരെ 20 കിലോമീറ്ററുമാണ്‌.  പടിഞ്ഞാറെക്കര–-ഉണ്യാൽ റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 52 കോടി രൂപയാണ് വകയിരുത്തിയത്. കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ് കോർപറേഷനാണ് ചുമതല. ജില്ലയിലെ പ്രവൃത്തി നടത്തുന്നത് ഈരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്.  താനൂർ മണ്ഡലത്തിൽ കെട്ടുങ്ങൽ പാലംമുതൽ മൊയ്തീൻപള്ളിവരെ അഞ്ച്‌ കിലോമീറ്ററിന്‌ 27 കോടിയുടെ അനുമതി ലഭിച്ചു.  ടെൻഡർ നടപടി പൂർത്തിയായി. മറ്റ് സ്ഥലങ്ങളിൽ സർവേ  പുരോഗമിക്കുന്നു. 2022ൽ പാത പൂർത്തിയാകും. Read on deshabhimani.com

Related News