ബേഡഡുക്ക തൊഴിലുറപ്പിന്റെ വിജയപഥത്തിൽ

ബേഡഡുക്ക പഞ്ചായത്തിലെ കുട്ടികളുടെ പാർക്ക്


ബേഡകം തൊഴിലുറപ്പിന്റെ കരുത്തിൽ ബേഡഡുക്ക പഞ്ചായത്ത്‌ ആവിഷ്‌കരിച്ച്‌ വിജയത്തിലെത്തിച്ചത്‌‌ നൂതനവും വ്യത്യസ്‌തവുമായ പദ്ധതികൾ. രാജ്യത്ത് തന്നെ ശ്രദ്ധേയമായ കുട്ടികളുടെ പാർക്ക് ഈ രംഗത്തെ മികച്ച പദ്ധതിയായി സംസ്ഥാന മിഷന്റെ വെബ്സൈറ്റിലെ മുഖചിത്രമായി. തൊഴിൽ കാർഡ് എടുത്ത കുടുംബങ്ങളെ പണിക്കിറക്കാനും പട്ടിക വർഗ കുടുംബങ്ങളെ തൊഴിൽ കാർഡ് എടുപ്പിക്കാനും ക്യാമ്പയിൻ നടത്തി.   തൊഴുത്ത്, ആട്ടിൻകൂട്, കുളങ്ങൾ, കിണറുകൾ എന്നിവയും പഞ്ചായത്ത് വാർഷിക പദ്ധതിയും തൊഴിലുറപ്പും സംയോജിപ്പിച്ച മുട്ടക്കോഴി യൂണിറ്റ്, ഹൈടെക്‌ തൊഴുത്ത്, കൂട് കഞ്ഞിപ്പുര, കലുങ്ക്‌ അസോള ടാങ്ക്‌ തുടങ്ങിയവയെല്ലാം ബേഡകത്ത് ഉയർന്നു. കോളനിയിൽ മണ്ണു ജല സംരക്ഷണത്തിന് സമഗ്ര പദ്ധതി, പട്ടിക വർഗ വിഭാഗത്തിന് അഡ്വാൻസ് പേമെന്റ് എന്നിവയും നടപ്പാക്കി. 2016 മുതൽ ഇതുവരെ 695088 തൊഴിൽ ദിനം  സൃഷ്ടിച്ചു. 2016-–- 17 ൽ 14.94 ശതമാനമായിരുന്ന പട്ടിക വർഗ തൊഴിൽ ദിനം ഈ വർഷം ഇതുവരെ 20 ശതമാമായി.  1716 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം ലഭിച്ചു. 2016–--17ൽ 242 ആയിരുന്നത് 2019-–-20 ൽ 611 ആയി. ആകെ 24.2152 കോടി രൂപ  ചെലവഴിഞ്ഞു. ആകെ തുകയിൽ 19.6811 കോടി രൂപ വേതന ഇനത്തിൽ ചെലവഴിഞ്ഞു. സാമൂഹ്യാസ്ഥികൾ നിർമിക്കുന്നതിന്‌ 2.3397 കോടി രൂപയാണ്  ചെലവഴിച്ചത്.     Read on deshabhimani.com

Related News