നാട്ടുവഴികളിൽ കുശലം പറഞ്ഞ്‌



മുള്ളേരിയ  ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ പി കുശലൻ കൈത്തോട് കോളനിയിലെത്തുന്നുവെന്ന്‌ അറിഞ്ഞ്‌ എഴുപത് പിന്നിട്ട ചോമ നെലികെയും മൂട് മണ്ഡമേയിലെ ശാന്തപ്പ റൈയും നേരത്തേയെത്തി സീറ്റിൽ ഇടംപിടിച്ചിരുന്നു. ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർഥിയുടെ വോട്ടഭ്യർഥന. കുട്ടികളായ റീത്തികയും ചിന്നുവും അടുത്തേക്ക് ഓടിവന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ അഭ്യർഥിച്ച്‌ അൽപം അകലെ നിർത്തി. ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന കുശലണ്ണനോട് വോട്ടർമാർ കുശലം പറഞ്ഞു.  മികച്ച വിജയം നേടുമെന്ന്‌ എല്ലാവരും. രാവിലെ മഞ്ഞംപാറയിൽ നിന്നാണ് പര്യടനം തുടങ്ങിയത്. കൈത്തോട്, ആദൂർ ചെക്ക്പോസ്റ്റ്, മുള്ളേരിയ ടൗൺ, ഐത്തനടുക്ക, ബസ്‌തി, നാട്ടക്കൽ, കായ്മല, ബെളിഞ്ച, ഗാഡിഗുഡ്ഡെ എന്നിവിടങ്ങളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കളായ സിജിമാത്യു, കെ ശങ്കരൻ, എ വിജയകുമാർ, കെ നാസർ, ബി സുകുമാരൻ, സി എച്ച് രാമചന്ദ്രൻ, സി കെ വിജയകുമാർ, രവീന്ദ്ര റൈ, കെ വി നവീൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന് അടുക്കത്തൊട്ടിയിൽ നിന്നാരംഭിച്ച്‌ മൂടാംകുളത്ത്‌  സമാപിക്കും. Read on deshabhimani.com

Related News