കൊട്ടാരക്കരയിൽ കൺട്രോൾ റൂമുകൾ തുറന്നു



കൊട്ടാരക്കര ബുറേവി ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൊട്ടാരക്കരയിൽ കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക് ഓഫീസ്,  മുനിസിപ്പൽ ഓഫീസ്, ഫയർഫോഴ്‌സ്‌ എന്നിവടങ്ങളിലാണ് കൺട്രോൾ റൂം.  താലൂക്ക്‌ ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാർ നേതൃത്വം നൽകും. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര ദുരന്തനിവാരണ സേനയും തങ്ങുന്നത് കൊട്ടാരക്കരയിലാണ്. അസിസ്റ്റന്റ്‌ കമാൻഡർ മനോജ് പ്രഭാകറിന്റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് എത്തിയത്. കില ഇടിസിയിൽ തങ്ങുന്ന സംഘം ജില്ലയിൽ അടിയന്തര ആവശ്യമുള്ള ഇടങ്ങളിൽ സഹായത്തിനെത്തും. ഈ നമ്പറുകൾ ഓർക്കുക:  കൊട്ടാരക്കര താലൂക്ക് ഓഫീസ്: 04742454623, മുനിസിപ്പൽ ഓഫീസ്: 0474 2452366, 7907085781, 9947859295. ഫയർ ഫോഴ്‌സ്‌: 0474 2650500, 101. Read on deshabhimani.com

Related News