അലൂംമ്‌നി മീറ്റ്



പെരിയ  കേരള കേന്ദ്രസർവകലാശാല കൊമേഴ്‌സ് ആൻഡ്‌ ഇന്റർനാഷണൽ ബിസിനസ് വിഭാഗം അലൂംമ്‌നി മീറ്റ് സംഘടിപ്പിച്ചു. പ്ലേസ്‌മെന്റ്‌ സെൽ ഡയറക്ടർ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ ചെയർമാൻ എ കെ ശ്യാം പ്രസാദ് മുഖ്യാതിഥിയായി. പഠനവകുപ്പ്‌ ചീഫ്‌ പ്രൊഫ. രവികുമാർ ജസ്തി, സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രൊഫ. ബാലചന്ദ്രൻ, സ്റ്റുഡന്റ് വെൽഫയർ ഡീൻ പ്രൊഫ. കെ അരുൺകുമാർ, അലൂംമ്‌നി കമ്മിറ്റി ചെയർമാൻ പ്രൊഫ. ടി മല്ലികാർജുനപ്പ, അലൂംമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ മൊഹമ്മദ് തസ്ലീം, ജനറൽ സെക്രട്ടറി നയന സി കെ, കോ–-ഓർഡിനേറ്റർ ഡോ. എം പാണ്ഡ്യനായക്, അസോസിയറ്റ് പ്രൊഫസർമാരായ ഡോ. ബിനോയ്, ഡോ. രാംബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News