മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ



തിരുവനന്തപുരം കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിൽ മയക്കുമരുന്നായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി  മൂന്ന് യുവാക്കൾ പിടിയിൽ.  ഓൾസെയിന്റസ് കോളേജിനുസമീപം  നിസാം മൻസിലിൽ അനസ്(23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ ജോസ് (28), പൂന്തുറ മാണിക്യവിളാകം ആസാദ് നഗർ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് കോവളം പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്. അരലക്ഷത്തോളം രൂപയുടെ മെത്താംഫെറ്റാമൈൻ പൊതികൾ കണ്ടെടുത്തു. നൈട്രാസെപാം ഗുളികകളുടെ രണ്ട് സ്ട്രിപ്പും കണ്ടെടുത്തിട്ടുണ്ട്. വിലയേറിയ ആഡംബര പൂച്ചകളെ വിൽക്കാനെന്ന വ്യാജേനയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇവരുടെ മുറിയിൽ ഒരു പൂച്ചയെ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.  എസ് എച്ച്ഒ  ജി പ്രൈജു, എസ്ഐമാരായ എസ് അനീഷ് കുമാർ, വിജയകുമാർ, എഎസ്ഐ മുനീർ, സിപിഒമാരായ  അരുൺ, ജിജി, സുനിൽ, ശ്യാംകൃഷ്ണൻ  എന്നിവരാണ്  അറസ്റ്റ്‌ ചെയ്തത്. പ്രതിയായ അനസിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏഴുകേസും മൂന്ന് അടിപിടി അക്രമ കേസുമുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News