കെെയിലൊതുക്കിയതല്ല വിലയിടാനാവാത്ത അധ്വാനം

ലോറിയുടെ മാതൃകയുമായി ഷനോജ്


കൂത്തുപറമ്പ് ലോക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ്‌  ഷനോജ്‌ വാഹനങ്ങളുടെ മാതൃക ഉണ്ടാക്കാൻ തുടങ്ങിയത്‌. ഇപ്പോൾ നരവൂർ തൃക്കണ്ണാപുരം കൂറുമ്പ ഭഗവതിക്കാവിന് സമീപത്തുള്ള ഷനോജിന്റെ കാരക്കണ്ടി വീട്ടിലെത്തിയാൽ വാഹനങ്ങൾ നിറഞ്ഞ നഗരത്തിലെത്തിയ പ്രതീതിയാണ്. വീടിന്റെ അകത്തും പുറത്തുമായി നിരവധി വാഹനങ്ങളുടെ മാതൃകകളാണ്‌ ഒരുക്കിയിട്ടുള്ളത്‌.  മൾട്ടിവുഡ്, ഫോംഷീറ്റ്, പോളികാർബൺ ഷീറ്റ്, അലൂമിനിയം ചാനൽ എന്നിവ ഉപയോഗിച്ചാണ്‌ ഒറിജനലിനോട്‌ കിടപിടിക്കുന്ന വാഹന മാതൃകകൾ ഉണ്ടാക്കുന്നത്‌. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ ഷനോജ്‌  നന്നായി ചിത്രവും വരക്കും.  ലോക്ഡൗൺ കാലത്തെ നേരമ്പോക്കിന്‌  സുഹൃത്തുക്കളും നാട്ടുകാരും പ്രോത്സാഹനം നൽകിയത്‌  കൂടുതൽ പ്രചോദനമായെന്ന്‌ ഷനോജ് പറഞ്ഞു.  വാഹനങ്ങളെ സ്പ്രേ പെയിന്റും അക്രിലിക് കളറും ഉപയോഗിച്ചാണ് മനോഹരമാക്കുന്നത്. ഒരു വാഹന മാതൃക നിർമിക്കാൻ ഒരു മാസമെടുക്കും. പെൻസിൽ ഉപയോഗിച്ച്‌   ഡോ. എ പി ജെ അബ്ദുൾ കലാം,  ബാരക് ഒബാമ,  ജവഹർലാൽ നെഹ്റു,  മോഹൻലാൽ തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.   Read on deshabhimani.com

Related News