മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്ത് തടയണ: പ്രതിഷേധവുമായി സിപിഐ എം

വട്ടവടയിൽ തടയണ നിർമാണസ്ഥലത്ത്‌ സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം


മറയൂർ കർഷകർക്ക് പ്രയോജനമില്ലാത്ത സ്ഥലത്തെ ജലസേചന വകുപ്പിന്റെ തടയണ നിർമാണം സിപിഐ എം വട്ടവട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. വട്ടവട പഞ്ചായത്തിലെ ചുടലി ഓട ഭാഗത്താണ് 69 ലക്ഷം രൂപ ചെലവിട്ടുള്ള തടയണ നിർമാണം.     തടയണ നിർമിക്കാൻ പഞ്ചായത്ത് മുൻ ഭരണസമിതി നിശ്ചയിച്ചിരുന്ന സ്ഥലം ഒഴിവാക്കിയാണ്‌ കരാറുകാരനും നിലവിലെ ഭരണസമിതിയും ചേർന്ന്‌ പുതിയ സ്ഥലം തീരുമാനിച്ചത്.  കരാറുകാരന്റെ സൗകര്യത്തിന് നിർമാണ സാധനങ്ങൾ എത്തിക്കാനാണ് ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥർ കൂട്ടുനിന്നത്‌. ഇപ്പോൾ തടയണ നിർമിക്കുന്ന സ്ഥലത്ത് മണ്ണിന് ഉറപ്പില്ല. അപകടസാധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ മണ്ണിന്റെ ഉറപ്പും പരിശോധിച്ചിട്ടില്ല. നിർമാണസമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമില്ല.     കർഷകർക്ക് പ്രയോജനകരമായ സ്ഥലത്ത് തടയണ നിർമിക്കണമെന്നതാണ്‌ ആവശ്യം. കർഷകരുടെ ആവശ്യത്തെ പിന്തുണച്ച് സിപിഐ എം നടത്തിയ സമരത്തിൽ ഏരിയ കമ്മിറ്റിയംഗവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി രാമരാജ്, ലോക്കൽ സെക്രട്ടറി ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News