ഹയർ സെക്കൻഡറി ഏകജാലകം കെഎസ്‍ടിഎ ഹെല്‍പ്‌ ഡെസ്‍ക് തുടങ്ങി



  പാലക്കാട് ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാൻ കെഎസ്‍ടിഎ ഹെൽപ്‌ ഡെസ്‍ക്‌ ആരംഭിച്ചു.   ഹയർ സെക്കൻഡറി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽപ്‌ ഡെസ്‌ക്കുകളുടെ ജില്ലാ ഉദ്ഘാടനം കെഎസ്‌ടിഎ സംസ്ഥാന എക്‍സിക്യൂട്ടീവ് അം​ഗം എം കെ നൗഷാദലി നിർവഹിച്ചു. മോയൻ ​ഗേൾസ് ഹയർ സെക്കൻഡറി സ്‍കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. മോയൻ ഹയർ സെക്കൻഡറി സ്‍കൂൾ പ്രിൻസിപ്പൽ പി അനിൽ, ഹൈസ്‍കൂൾ പ്രധാനാധ്യാപകൻ പി എ ബഷീർ, കെഎസ്‍ടിഎ ഉപജില്ലാ സെക്രട്ടറി എം രാഘവൻ എന്നിവർ സംസാരിച്ചു. ​ ഗം​ഗാധരൻ സ്വാ​ഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. ജില്ലയിൽ 38 ഹെൽപ്‌ ഡെസ്‍കാണ് കെഎസ്‍ടിഎ നേതൃത്വത്തിൽ ആരംഭിച്ചത്. Read on deshabhimani.com

Related News