കോവിഡ്കാലത്തെ പൊലീസ്‌ സേവനം ഉദാത്തം: 
ജെ ചിഞ്ചുറാണി

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു


കുണ്ടറ കോവിഡ് പ്രതിസന്ധിയിൽ പൊലീസ് സേനയുടേത്‌ ഉദാത്ത സേവനമായിരുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇളമ്പള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈസ് പ്രസിഡന്റ് ടി തങ്കപ്പൻ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ജോസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി സി ഡി സുരേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത്‌അംഗം പ്രിജി ശശിധരൻ, കുണ്ടറ എസ്എച്ച്ഒ എസ് മഞ്ജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ഉദയകുമാർ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ആർ എൽ സാജു എന്നിവർ സംസാരിച്ചു. നിർധനരായ രണ്ടുപേർക്ക് വീടുവയ്‌ക്കാൻ ഒമ്പതു സെന്റ് നൽകിയ വിരമിച്ച സബ് ഇൻസ്‌പെക്ടർ സിദ്ദിഖ്, കഥാരചനയിൽ പുരസ്കാരം നേടിയ വിരമിച്ച സബ് ഇൻസ്‌പെക്ടർ കെ ഓമനക്കുട്ടൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.  മുതിർന്ന അംഗങ്ങളായ കെ സോമരാജൻ, കേശവൻനായർ എന്നിവരെ ആദരിച്ചു. വൈ സോമരാജ് സ്വാഗതവും ആർ ബാലചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എസ് രാധാകൃഷ്ണൻ(പ്രസിഡന്റ്), സെക്രട്ടറി സി ഡി സുരേഷ്, ആർ ദിലീപ് കുമാർ(ട്രഷറർ). Read on deshabhimani.com

Related News