ലഹരിയോട്‌ നോ പറഞ്ഞ്‌ സ്കൂളുകളിൽ വെൽക്കം ഡെസ്‌ക്‌

വഞ്ചിയൂർ ഹോളി എയ്‌ഞ്ചൽസ്‌ സ്കൂളിൽ പൊലീസ്‌ ഒരുക്കിയ വെൽക്കം ഡെസ്ക്‌


തിരുവനന്തപുരം  ലഹരിയോട്‌ നോ പറയണമെന്ന ഓർമപ്പെടുത്തലുമായി സ്കൂളുകൾക്ക്‌ മുന്നിൽ വെൽക്കം ഡെസ്കുമായി സിറ്റി പൊലീസ്‌. പേട്ട, കമലേശ്വരം, വെട്ടുകാട്‌, വഞ്ചിയൂർ ഹോളി എയ്‌ഞ്ചൽസ്‌ സ്കൂളുകൾക്ക്‌ മുന്നിൽ പൊലീസുകാർ കുട്ടികൾക്ക്‌ മിഠായിയും പൂക്കളും നൽകി സ്വീകരിച്ചു.  നഗരത്തിലെ സ്കൂളുകൾക്ക്‌ മുന്നിൽ പ്രത്യേക ശ്രദ്ധ വേണമെന്ന ജില്ലാതല നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്‌. വിദ്യാർഥികൾ ലഹരിക്കണ്ണിയിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രതയുണ്ടാകുമെന്ന്‌ ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജ്‌ പറഞ്ഞു. Read on deshabhimani.com

Related News