ബെഫി ഐക്യദാർഢ്യ സദസ്സ്

ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബെഫി നടത്തിയ ഐക്യദാർഢ്യ സദസ്സ് മഹിളാ അസോസിയേഷൻ 
ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ  ഡൽഹിയിൽ സമരം നടത്തുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച്  ബെഫി  നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി.   ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ നടന്ന സദസ്സ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു.       ബെഫി  ജില്ലാ പ്രസിഡന്റ്‌ പി  എച്ച്  വിനിത അധ്യക്ഷയായി.  എകെബിആർഎഫ്‌  സംസ്ഥാന പ്രസിഡന്റ്‌ എൻ  സുരേഷ്,  എൽഐസിഇയു   ഡിവിഷണൽ സെക്രട്ടറി ദീപക് വിശ്വനാഥ്,  ബെഫി സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി ജെറിൻ കെ ജോൺ, ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ, പി കെ  വിപിൻ ബാബു, കെ ജി സുകുമാർ, വി കെ ജയരാജൻ,  ബിജി ദിലീപ്,  ടി വൃന്ദ   എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News