പരിസ്ഥിതി ചലച്ചിത്രോത്സവം 5 മുതൽ



തൃശൂർ   ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  അഞ്ചുമുതൽ 20 വരെ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം  ജില്ലകളിലായി 60 കേന്ദ്രങ്ങളിലാണ്  മേള.  ഒരു മിനിറ്റ് മുതൽ നൂറ് മിനിറ്റ് വരെ ദൈർഘ്യമുള്ള  ഹ്രസ്വ  ചിത്രങ്ങളും   ഡോക്യുമെന്ററികളും  ചലച്ചിത്രങ്ങളുമാണ്  പ്രദർശിപ്പിക്കുക.  മണ്ണ്, മനുഷ്യ–- -വന്യജീവി  സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രമേയത്തിലുള്ള ചിത്രങ്ങൾ  പ്രദർശിപ്പിക്കും.    ഇതുവഴി പൊതുജനങ്ങളിൽ പാരിസ്ഥിതിക ജാഗ്രതയുണ്ടാക്കാനുള്ള തുടക്കമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ  ചലച്ചിത്ര അക്കാദമി  എക്‌സിക്യുട്ടീവ്‌ അംഗം പ്രകാശ് ശ്രീധർ, ചെറിയാൻ ജോസഫ്, മേതിൽ കോമളൻകുട്ടി, വി മോഹനകൃഷ്ണൻ, മാത്യൂസ് ഓരത്തേൽ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News