എസ് പ്രകാശിന് നാടിന്റെ അന്ത്യാഞ്ജലി

സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജെ മേഴ്സിക്കുട്ടിഅമ്മ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിക്കുന്നു


ചാത്തന്നൂർ സിപിഐ എം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം എസ് പ്രകാശിന്‌ നാടിന്റെ അന്ത്യാഞ്ജലി. രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ്, ഏരിയ സെക്രട്ടറി കെ സേതുമാധവൻ, പി വി സത്യൻ, വി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. മുതിർന്ന നേതാവ് പി കെ ഗുരുദാസൻ, മന്ത്രിമാരായ ആർ ബിന്ദു, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, മുൻ മന്ത്രി എസ് ശർമ, എംഎൽഎമാരായ ജി എസ് ജയലാൽ, എം നൗഷാദ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ വരദരാജൻ, മേയർ പ്രസന്ന ഏണസ്റ്റ്, മുൻ എംഎൽഎ എൻ അനിരുദ്ധൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കാപ്പക്സ്‌ ചെയർമാൻ എൻ ശിവശങ്കരപ്പിള്ള, കൈത്തറി കൗൺസിൽ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എ എബ്രഹാം, എസ് വിക്രമൻ, സി ബാൾഡുവിൻ, ടി മനോഹരൻ, വി കെ അനിരുദ്ധൻ തുടങ്ങി വിവിധ വർഗ ബഹുജന സംഘടനാ നേതാക്കളും ജനപ്രതിനിധികളും കശുവണ്ടി–- കൈത്തറി തൊഴിലാളികളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന്‌ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. പതിനൊന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. Read on deshabhimani.com

Related News