സിഐടിയു സംസ്ഥാന സമ്മേളനം ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർന്നു

സിഐടിയു സംസ്ഥാന സമ്മേളന പതാകദിനത്തിന്റെ ഭാ​ഗമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി
 കെ പി സഹദേവന്‍ പതാക ഉയര്‍ത്തുന്നു.


കണ്ണൂർ  സിഐടിയു സംസ്ഥാന സമ്മേളന പതാകദിനം  ജില്ലയിൽ സമുചിതമായി ആചരിച്ചു . യൂണിയൻ ഓഫീസുകളിലും തൊഴിലിടങ്ങളിലും അങ്ങാടികളിലും പ്രവർത്തകരും തൊഴിലാളികളും പതാക ഉയർത്തി .   സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസായ കണ്ണൂർ  സി കണ്ണൻ സ്മാരക മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ പതാക ഉയർത്തി . അരക്കൻ ബാലൻ അധ്യക്ഷനായി . കെ അശോകൻ, കെ കെ നാരായണൻ, കെ പി രാജൻ,  ഇ സുർജിത്ത്കുമാർ, കാടൻ ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ സ്വാഗതം പറഞ്ഞു .    റബ്കോ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. കണ്ണൂർ റബ്കോ ഹെഡാഫീസിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എ കെ രവീന്ദ്രൻ പതാക ഉയർത്തി. ടി ടി ബേബി അധ്യക്ഷനായി. വി വി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.  ചോനാടത്ത് ഫർണിച്ചർ ഫാക്ടറിയിൽ സംസ്ഥാന കമ്മിറ്റി അംഗം വി കെ സുരേഷ് പതാക ഉയർത്തി. പി ശ്രീധരൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് വലിയവെളിച്ചം റബ്കോ കേന്ദ്രത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌  സി നിഷ പതാക ഉയർത്തി. പി ഫൽഗുനൻ സ്വാഗതം പറഞ്ഞു. ഡിസമ്പർ 17,18,19 തീയതികളിൽ കോഴിക്കോടാണ്‌ സമ്മേളനം.     Read on deshabhimani.com

Related News