കെഎസ്‌ആർടിഇഎ ജാഥക്ക്‌ ജില്ലയിൽ ഉജ്വല സ്വീകരണം

കെഎസ്‌ആർടിഇഎ (സിഐടിയു) വടക്കൻ മേഖലാ ജാഥക്ക്‌ ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റർ കെ ജയരാജൻ സംസാരിക്കുന്നു


 ബത്തേരി  കെഎസ്‌ആർടിഇഎ (സിഐടിയു) വടക്കൻ മേഖലാ ജാഥക്ക്‌ ജില്ലയിൽ ഉജ്വല സ്വീകരണം.  ബുധൻ രാവിലെ ബത്തേരിയിലും കൽപ്പറ്റയിലുമായിരുന്നു ജാഥയുടെ സ്വീകരണം.   ചൊവ്വ മാനന്തവാടിയിൽ നിന്നും തുടങ്ങിയ ജാഥക്ക്‌ ബുധൻ രാവിലെ ബത്തേരിയിലും  കൽപ്പറ്റയിലുമായിരുന്നു സ്വീകരണം. ബത്തേരി ഡിപ്പോയിൽ നൽകിയ സ്വീകരണത്തിൽ സ്വാഗതസംഘം ചെയർമാൻ പി കെ രാമചന്ദ്രൻ അധ്യക്ഷനായി. സി എം സുനിൽകുമാർ സ്വാഗതം പറഞ്ഞു.     ജാഥാ ക്യാപ്‌റ്റൻ കെ ജയരാജൻ, ജാഥാ അംഗങ്ങളായ മോഹൻകുമാർ പാടി, കെ ടി പി മുരളീധരൻ, വി വിജയകൃഷ്‌ണൻ, ബേബി വർഗീസ്‌, അനീഷ്‌ ബി നായർ, ആർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ പുന:പ്രവേശിപ്പിക്കുക, സർവീസ്‌ ഓപ്പറേഷൻ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ.       താമരശേരി, തിരുവമ്പാടി എന്നിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ജാഥ വൈകീട്ട്‌  കോഴിക്കോട്ട്‌ സമാപിച്ചു. Read on deshabhimani.com

Related News