ആരതിയുഴിഞ്ഞ്‌ ഗവിയിൽ സ്വീകരണം

ഗവി കൊച്ചുപമ്പയിൽ എൽഡിഎഫ് സ്ഥാനാർഥികളെ ആരതിയുഴിഞ്ഞു സ്വീകരിക്കുന്നു


 ചിറ്റാർ ഗവി നിവാസികൾ ശ്രീലങ്കൻ ആചാരങ്ങളോടെ എൽഡിഎഫ് സാരഥികളെ വരവേറ്റു. ഏലയ്ക്കാ മാല അണിയിച്ചും പൂക്കൾ വിതറിയും പ്രത്യേകം താലത്തിൽ നിറച്ച വെള്ളത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കർപ്പൂരം കത്തിച്ച് തളിർ വെറ്റില ഇട്ടാണ് ആരതി ഉഴിഞ്ഞ് ത്രിതല പഞ്ചായത്ത് സ്ഥാനാർഥികളെ സ്ത്രീകൾ സ്വീകരിച്ചത്.  കൊടും കാടിനുള്ളിലെ ഉൾപ്രദേശമാണ് സീതത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡായ ഗവി. ആങ്ങമൂഴിയിൽ നിന്നും രാവിലെ 9ന്‌ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലേഖാ സുരേഷും ആങ്ങമൂഴി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി പി എസ് സുജയും എൽഡിഎഫ് പ്രവർത്തകരും ഗവിയിലേക്ക്‌ തിരിച്ചു.  ഉച്ചയോടെ എത്തിയപ്പോൾ വാർഡ് സ്ഥാനാർഥി ഗംഗമ്മ മുനിയാണ്ടിയും പ്രവർത്തകരും കാത്തു നിൽക്കുകയായിരുന്നു.  തമിഴും മലയാളവും കലർന്ന അനൗൺസ്‌മെന്റ്‌ വാഹനത്തോടൊപ്പം സ്ഥാനാർഥികൾ വൈകിട്ട്‌ നാലിന്‌ ആദ്യ സ്വീകരണ സ്ഥലമായ കൊച്ചു പമ്പയിൽ എത്തി. തുടർന്ന് അഞ്ചിന്‌ ഗവിയിലും ആറിന് മീനാറിലേയും സ്വീകരണവും ഏറ്റുവാങ്ങി മടങ്ങി. കൊച്ചുപമ്പയിൽ സിപിഐ എം ഏരിയാ കമ്മിറ്റിയംഗം ടി എ നിവാസ് ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ പി കെ വാസുദേവൻ, ജേക്കബ് വളയംപള്ളി, ജി ബാബു, മുൻ വാർഡംഗം വി കുമാർ, കേശവൻ, പച്ചക്കാനം ബാബു, യോഗനാഥൻ, രാജൻ, രാജു ദുരൈ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.  Read on deshabhimani.com

Related News