നാലാംദിനവും നാടുണർത്തി

എൻആർഇജി വർക്കേഴ്സ് യുണിയൻ സമരപ്രചാരണ ജാഥുയുടെ ശനിയാഴ്‌ചയിലെ സമാപനം കൊടകരയിൽ യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


പുതുക്കാട്‌ തൊഴിലുറപ്പു പദ്ധതി  തകർക്കാനുള്ള കേന്ദ്രനയത്തിനെതിരെ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നടത്തുന്ന ജില്ലാ ജാഥയ്‌ക്ക്‌  ആവേശകരമായ സ്വീകരണം. 12ന്‌   തൊഴിലുറപ്പു  തൊഴിലാളികൾ നടത്തുന്ന  ഏജീസ്‌ ഓഫീസ്‌ മാർച്ചിന്റെ പ്രചാരണാർഥം  സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ   ക്യാപ്റ്റനായും  പി തങ്കം (വൈസ്      ക്യാപ്റ്റനായും  എ എസ്‌ ദിനകരൻ  മാനേജരുമായാണ്‌ ജാഥ.   ശനി  മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടത്ത് നിന്നാരംഭിച്ച് കൊടകര സെന്ററിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാംഗങ്ങളായ സംസ്ഥാന കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ, അമ്പിളി സോമൻ, പി  ജി ഷാജി, സി ജി സിനി എന്നിവർ സംസാരിച്ചു.   മാടക്കത്തറ താണിക്കുടത്ത് കെ പി പ്രശാന്ത് അധ്യക്ഷനായി.   സാജൻ പോൾ സ്വാഗതം പറഞ്ഞു.  പട്ടിക്കാട്  സാവിത്രി സദാനന്ദൻ  അധ്യക്ഷയായി. ഇ ടി ജലജൻ   സ്വാഗതം പറഞ്ഞു.  പുത്തൂർ സെന്ററിൽ  ഓമന ജോണി അധ്യക്ഷയായി.  ഇ എൻ അനിൽ കുമാർ സ്വാഗതം പറഞ്ഞു. നെന്മണിക്കര  പാലിയേക്കരയിലെ  സ്വീകരണ കേന്ദ്രത്തിൽ കെ എം ബാബു അധ്യക്ഷനായി. അംബിക സഹദേവൻ സ്വാഗതം പറഞ്ഞു.  പുതുക്കാട് നന്തിക്കരയിൽ   ടി ആർ ലാലു അധ്യക്ഷനായി.  സുലോചന ജനകൻ  സ്വാഗതം പറഞ്ഞു.   നന്തിപുലത്ത് ബെന്നി ചാക്കപ്പൻ അധ്യക്ഷനായി. പുഷ്‌പ കൃഷ്ണൻ കുട്ടി സ്വാഗതം പറഞ്ഞു. കോടാലിയിൽ പി കെ രാജൻ അധ്യക്ഷനായി. വൃന്ദ ഭാസ്‌കരൻ സ്വാഗതം പറഞ്ഞു.  കൊടകരയിൽ  സമാപന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ കൊടകര ഏരിയ  പ്രസിഡന്റ്‌ അമ്പിളി സോമൻ അധ്യക്ഷയായി.  ടി കെ പത്മനാഭൻ,   ടി എ ഉണ്ണികൃഷ്ണൻ, ജോയ് നെല്ലിശേരി  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News