എ അലിഹസ്സനെ അനുസ്മരിച്ചു

എ അലിഹസ്സ​ൻ ദിനാചരണത്തോടനുബന്ധിച്ച് വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ 
പുഷ്പാർച്ചന നടത്തുന്നു


വർക്കല  സിപിഐ എം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ എം നേതാവും മുൻ എംഎൽഎയുമായ എ അലിഹസ്സനെ അനുസ്മരിച്ചു. നരിക്കല്ല് ജങ്‌ഷനിൽ വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ പാർടി പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. ഏരിയ സെക്രട്ടറി എസ് രാജീവ് പതാക ഉയർത്തി. അനുസ്മരണയോഗം വി ജോയി എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് രാജീവ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, എം കെ യൂസഫ്, വി സത്യദേവൻ, ബി എസ് ജോസ്, എഫ് നഹാസ്, എ നഹാസ്, എസ് തങ്കമണി, എ എച്ച് സലിം, വി സുധീർ, ജി എസ് സുനിൽ, ലോക്കൽ സെക്രട്ടറി എസ് സന്തോഷ്, ചെമ്മരുതി പഞ്ചായത്ത് പ്രസിഡ​ന്റ് പ്രിയങ്ക ബിറിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News