3770 രോഗികൾ



 മലപ്പുറം ജില്ലയിൽ ഞായറാഴ്ച 3770 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. 15.98 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്‌. 3676 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 54 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം  കണ്ടെത്തിയിട്ടില്ല. ആരോഗ്യമേഖലയിലെ ഒരാൾക്കും വിദേശത്തുനിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 35 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 2871 പേർകൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 3,79,878–-ആയി. 27,315 പേർ ചികിത്സയിലുണ്ട്‌. 754 പേർ കോവിഡ് ആശുപത്രികളിലാണ്‌. സിഎഫ്‌എൽടിസികളിൽ 524 പേരും സിഎസ്‌എൽടിസികളിൽ 160 പേരും ഡിസിസികളിൽ 413 പേരുമുണ്ട്‌. ഇതുവരെ 1550 പേർ മരിച്ചു. 64,234 പേർ നിരീക്ഷണത്തിലാണ്‌. Read on deshabhimani.com

Related News