മുഖ്യമന്ത്രി നിർവ്വഹിക്കും മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രി പുതിയ മന്ദിരം ഉദ്‌ഘാടനം നാളെ



  കുറവിലങ്ങാട്  മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രിക്ക് പുതിയതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും തിങ്കളാഴ്‌ച പകൽ 10.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ കെ ശൈലജ  ചടങ്ങിൽ അധ്യക്ഷായാവും. രണ്ട് നിലകളിലായി നിർമിച്ച ആശുപത്രിക്ക് അഞ്ചുകോടി രൂപയാണ് നിർമാണചെലവ്‌. മന്ത്രി കെ കെ ശൈലജ  ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി  14 ലക്ഷം രൂപയാണ് അടിസ്ഥാനസൗകര്യ വികസനത്തിന് അനുവദിച്ചത്. ഈ തുക വിനിയോഗിച്ച്  വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ  ചെയ്ത്  വരികയാണ്. Read on deshabhimani.com

Related News