47 പേർക്കുകൂടി കോവിഡ്‌



  കോട്ടയം  . ഇതിൽ 38 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റസിഡന്റ്‌ ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചുപേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരിൽ ഉൾപ്പെടുന്നു.  ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറുപേർ ഉൾപ്പെടെ ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 57 പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേർ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയിൽ ആകെ 1,241 പേർക്ക് രോഗം ബാധിച്ചു. 683 പേർ രോഗമുക്തി നേടി.   ശനിയാഴ്‌ച ക്വാറന്റൈൻ നിർദേശിക്കപ്പെട്ടവർ ഉൾപ്പെടെ ആകെ 9,385 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇതുവരെ 31,834 സാമ്പിളുകൾ പരിശോധിച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News