എ അലിഹസ്സനെ അനുസ്മരിച്ചു



വർക്കല സിപിഐ എം നേതാവും വർക്കല മുൻ എംഎൽഎയും ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ അലിഹസ്സന്റെ എട്ടാമത് ചരമവാർഷിക ദിനമാചരിച്ചു.  നരിക്കല്ല് ജങ്‌ഷനിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ വി ജോയി എംഎൽഎ പുഷ്പചക്രമർപ്പിച്ചു. സിപിഐ എം വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം  എസ് ഷാജഹാൻ, എം കെ യൂസഫ്, ബിന്ദു ഹരിദാസ്, വി സത്യദേവൻ, അഡ്വ. കെ ആർ ബിജു, എ എച്ച് സലിം, ടി രാധാകൃഷ്ണൻ, എസ് തങ്കമണി, വി സുധീർ, ജി എസ് സുനിൽ, എസ് സന്തോഷ് കുമാർ, നിതിൻ നായർ എന്നിവർ പങ്കെടുത്തു. സിപിഐ എം ചെമ്മരുതി ലോക്കൽ കമ്മിറ്റി, ഡിവൈഎഫ്ഐ ചെമ്മരുതി മേഖല കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ തച്ചോട് നടന്ന അനുസ്മരണ ദിനാചരണം എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സൂരജ്, രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News