ചാമക്കട മാര്‍ക്കറ്റിൽനിന്ന് 324 ചാക്ക് റേഷനരി പിടികൂടി

കല്ലുപാലത്തിന്‌ സമീപമുള്ള ഗോഡൗണിൽനിന്ന്‌ പിടിച്ചെടുത്ത റേഷനരി


കൊല്ലം ചാമക്കട മാർക്കറ്റിലെ സ്വകാര്യ അരി മൊത്തവ്യാപാര കടയിൽനിന്ന് 324ചാക്ക് റേഷനരി പിടികൂടി. കടയുടമയും ലോറി ജീവനക്കാരും ഓടി രക്ഷപ്പെട്ടു. കല്ലുപാലത്തിനു സമീപത്തെ കടയിൽനിന്ന് സ്വകാര്യമില്ലിലേക്ക് കൊണ്ടുപോകാന്‍ ലോറിയിൽ കയറ്റിയ അരിയാണ്‌ വെള്ളി രാവിലെ ഒമ്പതോടെ കൊല്ലം ഈസ്റ്റ് പൊലീസ് പിടിച്ചെടുത്തത്‌. താലൂക്ക് സപ്ലൈ ഓഫീസർ ജി എസ് ഗോപന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി റേഷനരിയാണ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയവയിൽ റോസ്, വെള്ള അരിയാണ് കൂടുതലും. അരി സിവിൽ സപ്ലൈസിന്റെ ഗോഡൗണിലേക്ക് മാറ്റി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് കലക്ടർക്ക് നൽകിയശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസ് അധികൃതർ അറിയിച്ചു. ഒരാഴ്ച മുമ്പ്‌ ചാമക്കട മാർ‌ക്കറ്റ് റോഡിലെ ഒരു സ്വകാര്യ ഗോഡൗണിൽനിന്ന് 295ചാക്ക് റേഷനരി പിടികൂടിയിരുന്നു.  Read on deshabhimani.com

Related News