കെഎസ്‌ആർടിസി പെൻഷൻകാരുടെ ധർണ



കാസർകോട്‌ കെഎസ്‌ആർടിസി പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കാസർകോട്‌ ബസ്‌ സ്‌റ്റേഷന്‌ മുന്നിൽ ധർണ നടത്തി. ഡിപ്പോകൾ ഓപ്പറേറ്റിങ്‌ സെന്ററാക്കുന്നത്‌ ഉപേക്ഷിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും അഞ്ചിനകം പെൻഷൻ വിതരണം ചെയ്യുക, കുടിശിക ക്ഷാമബത്തയും ഉത്സവബത്തയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി കെ ഗണേശൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ വി കണ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ വി കുഞ്ഞിരാമൻ, ജില്ലാ ട്രഷറർ കെ കുഞ്ഞിരാമൻ, ബാലൻ കണ്ടത്തിൽ, കെ നാരായണൻ എന്നിവർ സംസാരിച്ചു. കെ രാമകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News