അറിവിടങ്ങൾ ഒരുക്കി മാതൃകാ പ്രീ പ്രൈമറി

കുതിരകെട്ടുംതടം ഗവ. എൽപിഎസിലെ മാതൃകാ പ്രീ പ്രൈമറി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട്  നൂറനാട് കുതിരകെട്ടുംതടം ഗവ. എൽപിഎസിൽ സമഗ്രശിക്ഷാ കേരളം സ്‌റ്റാർസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മാതൃകാ പ്രീ പ്രൈമറി  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി.    പ്രൈമറി ക്ലാസുകളെ അന്താരാഷ്‌ട്ര നിലവാരത്തിൽ എത്തിക്കുന്ന പദ്ധതിയാണ് മാതൃകാ പ്രീ പ്രൈമറി. കലാപ്രകടനങ്ങൾക്ക്‌ ആവിഷ്‌കാര ഇടം, കരകൗശലയിടം, ശാസ്‌ത്ര ഇടം, ഭാഷാ വികസനയിടം, വർണയിടം, താളമേളയിടം, ഗണിതയിടം തുടങ്ങിയവ പ്രീ പ്രൈമറി ക്ലാസ്‌മുറിയുടെ ഭാഗമാക്കി. സ്‌കൂൾ കെട്ടിടത്തിന് ധാരാളം അനുഭവഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.    എസ്എസ്‌കെ ബ്ലോക്ക് പ്രോജക്‌ട്‌ കോ–-ഓർഡിനേറ്റർ പി പ്രമോദ് പദ്ധതി വിശദീകരിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്  ജി പുരുഷോത്തമൻ, നൂറനാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി അജികുമാർ,  പഞ്ചായത്ത് അംഗങ്ങളായ ശോഭ സുരേഷ്, ടി ബിന്ദു, ബി ശിവപ്രസാദ്, കെ കെ അനൂപ്, എ അജികുമാർ, ആർ വിഷ്‌ണു, മുൻ ജില്ലാ പഞ്ചായത്തംഗം ബി വിശ്വൻ, പി അശോകൻനായർ, ബിആർസി ട്രെയിനർമാരായ സി ജ്യോതികുമാർ, ജി സജീഷ്, ഷീജ, പഞ്ചായത്ത് സെക്രട്ടറി കെ ജി ഹരികുമാർ, പഞ്ചായത്ത് പ്രസിഡന്റ് സ്വപന സുരേഷ്, സ്‌കൂൾ പ്രഥമാധ്യാപിക എസ് ജയശ്രീ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News