സംസ്ഥാന ഇ​ന്റര്‍ പോളി
യൂണിയൻ നാടകോത്സവം



പെരിന്തൽമണ്ണ സംസ്ഥാന ഇന്റർ പോളി യൂണിയൻ നേതൃത്വം നൽകുന്ന 2022-, 23 വർഷത്തെ നാടകോത്സവം   10,11 തീയതികളിൽ പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ നടക്കും. നാടകത്തിന് പ്രാധാന്യം നൽകി പുതിയ  വേദിയൊരുക്കുകയാണ് ഇന്റർ പോളി യൂണിയൻ. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.  മുപ്പത് മിനിറ്റ് സമയക്രമത്തിൽ 10 പേർക്കാണ് (7 3 പിന്നണി) അവതരണത്തിനുള്ള അവസരം. പിന്നണിയിലും വിദ്യാർഥികൾതന്നെയായിരിക്കണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളേജുകൾ കോളേജ് പ്രിൻസിപ്പലിന്റെ അനുമതിയോടെ നാലിന് വൈകിട്ട് അഞ്ചിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. https://interpolynadakolth savam.com എന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.   Read on deshabhimani.com

Related News