സ്‌നേഹവിപ്ലവമാണ്‌ ഒറ്റരൂപാ നാണയം

എരഞ്ഞിപ്പാലം സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലെ വൺ റുപീ ചലഞ്ച്‌ കൊളത്തറ ഭിന്നശേഷി വിദ്യാലയത്തിൽ ഫാ. ജോൺസൺ കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌  ഒരുരൂപാ നാണയത്തുട്ടിൽനിന്ന്‌ സ്‌നേഹവിപ്ലവത്തിന്‌ തിരികൊളുത്തുകയാണ്‌ എരഞ്ഞിപ്പാലം സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലെ  വിദ്യാർഥികൾ. ബോക്‌സിൽ എല്ലാ ദിവസവും നിക്ഷേപിക്കുന്ന ഒറ്റരൂപയിൽ നിന്നാണ്‌ കുട്ടികൾ കാരുണ്യത്തിന്റെ ജീവിതപാഠം പഠിക്കുന്നത്‌. പത്തുവിദ്യാർഥികൾക്ക്‌ മാസംതോറും ആയിരം രൂപ വീതം സഹായമെത്തിക്കുന്നതാണ്‌ വൺ റുപീ റെവല്യൂഷൻ. കഴിഞ്ഞ വർഷം കരുണ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതിയാണ്‌ ഇക്കുറി കൊളത്തറയിലെ ഭിന്നശേഷി വിദ്യാലയത്തിലേക്ക്‌ കൂടി വ്യാപിപ്പിച്ചത്‌. കരുണയിലെ അഞ്ച്‌ വിദ്യാർഥികൾക്കും കൊളത്തറയിലെ അഞ്ചുപേർക്കുമാണ്‌ സഹായംനൽകുന്നത്‌. കോളേജിലെ 879 വിദ്യാർഥികളാണ്‌ സഹകരിക്കുന്നത്‌.  വിദ്യാർഥികളിൽ സഹജീവിസ്‌നേഹത്തെ വിളക്കിച്ചേർക്കാനാണ്‌ പദ്ധതി ആരംഭിച്ചത്‌. കരുണ സ്‌കൂളിൽ 2022 ജൂണിൽ ആരംഭിച്ച പദ്ധതി  രണ്ടാംവർഷത്തിലേക്ക്‌ കടന്നു. കൊളത്തറ സ്‌കൂളിൽ ചേർന്ന ചടങ്ങിൽ വൈസ്‌ പ്രിൻസിപ്പൽ ഫാ. ജോൺസൺ കൊച്ചുപറമ്പിൽ കൊളത്തറ ഭിന്നശേഷി വിദ്യാലയം പ്രിൻസിപ്പൽ ഷാഹുൽ ഹമീദിന്‌ ആദ്യഘട്ടസഹായം കൈമാറി. Read on deshabhimani.com

Related News