വഴിയോരക്കച്ചവട തൊഴിലാളി
യൂണിയൻ ജില്ലാ സമ്മേളനം തുടങ്ങി

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്‌ 
ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം.  ഇരവിമംഗലം പുഴയോരം ഹാളിൽ (കെ  വി ജോസ്‌ നഗറിൽ)  ജില്ലാ പ്രസിഡന്റ് ആർ വി ഇക്ബാൽ പതാക ഉയർത്തിയതോടെയാണ്‌ സമ്മേളന നടപടികൾ തുടങ്ങിയത്‌.  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ വി ഇക്ബാൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ ആർ രവി, ഷീല അലക്സ്‌,  എസ് അനിൽ കുമാർ, അക്ബർ കാനാത്ത്   എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ സരോജിനി തങ്കൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു,  സരിത രാമകൃഷ്ണൻ രക്തസാക്ഷി  പ്രമേയവും  പി ടി  പ്രസാദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. വ്യാഴം രാവിലെ മുതൽ റിപ്പോർട്ടിൽ  ചർച്ചയും മറുപടിയും തെരഞ്ഞടുപ്പും നടക്കും.  വെള്ളിയാഴ്‌ച പകൽ മൂന്നിന് മണ്ണുത്തിയിൽ പ്രകടനവും പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. Read on deshabhimani.com

Related News